മീൻ വാഹനങ്ങൾ പിടിച്ചെടുക്കരുത്, പൊലീസിന് ഡിജിപിയുടെ നിർദ്ദേശം

By Web TeamFirst Published Apr 13, 2020, 10:56 AM IST
Highlights

പഴകിയ മീൻ വിൽപ്പനയെക്കുറിച്ച് വിവരം ലഭിച്ചാൽ ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറണം. പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കി

തിരുവനന്തപുരം: ലോക്ഡൊണിൽ പഴകിയ മീനുമായി എത്തുന്ന വാഹനങ്ങൾ, പൊലീസ് പിടിച്ചെടുക്കേണ്ടതില്ലെന്നും ഫിഷറീസ്-ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങൾക്ക് സുരക്ഷ ഒരുക്കിയാൽ മതിയെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം. പഴകിയ മീൻ വിൽപ്പനയെക്കുറിച്ച് വിവരം ലഭിച്ചാൽ ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറണം. പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കി. പൊലീസ് മീൻ പിടിച്ച് നശിപ്പിച്ചതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ നിർദ്ദേശം. 

 

 

click me!