കേരളത്തിൽ തീവണ്ടികൾ കൂട്ടത്തോടെ റദ്ദാക്കി, മലബാർ എക്സ്‍പ്രസ് അടക്കം 18 തീവണ്ടികൾ ഇല്ല

By Web TeamFirst Published Mar 19, 2020, 6:04 PM IST
Highlights

ആളില്ലാത്തതിനാലും, കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായിട്ടുമാണ് തീവണ്ടികൾ കൂട്ടത്തോടെ റദ്ദാക്കിയിരിക്കുന്നത്. ചെന്നൈയിലേക്കുള്ള തീവണ്ടികളും, മലബാർ ഭാഗത്തേക്കുള്ള മംഗളുരു ട്രെയിനുകളും എട്ട് പാസഞ്ചർ തീവണ്ടികളുമാണ് റദ്ദാക്കിയിരിക്കുന്നത്.
 

തിരുവനന്തപുരം: കൊവിഡ് 19  ഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ സർവീസ് നടത്തുന്ന 18 പ്രധാന തീവണ്ടി സർവീസുകൾ റദ്ദാക്കി റെയിൽവേ. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം - മംഗളൂരു മലബാർ എക്സ്പ്രസ്, തിരുവനന്തപുരം - ചെന്നൈ സെൻട്രൽ എക്സ്പ്രസ്, കോയമ്പത്തൂർ - മംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്, എറണാകുളം - ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് എന്നിവയുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സർവീസുകൾ റദ്ദാക്കി. എട്ട് പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 31-ാം തീയതി വരെയാണ് തീവണ്ടികൾ റദ്ദാക്കിയിരിക്കുന്നത്. 

തിരുവനന്തപുരത്ത് നിന്ന് മലബാർ ഭാഗത്തേക്ക് ഇനി മംഗളുരു, മലബാർ എക്സ്പ്രസുകൾ മാത്രമേ സർവീസ് നടത്തൂ. 

റദ്ദാക്കിയിട്ടുള്ള തീവണ്ടികളുടെ പട്ടിക ഇങ്ങനെ:

12082 - തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (മുപ്പതാം തീയതി വരെ)
12081 - കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (മുപ്പത്തിയൊന്നാം തീയതി വരെ)
22609/22610 - മംഗലാപുരം - കോയമ്പത്തൂർ ഇന്‍റർസിറ്റി എക്സ്പ്രസ് അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ)
16630/ 16629 - തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ)
12223/ 12224 - ലോകമാന്യതിലക് - എറണാകുളം തുരന്തോ എക്സ്പ്രസ് അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ)
12698/ 12697 - തിരുവനന്തപുരം ചെന്നൈ പ്രതിവാര തീവണ്ടി അങ്ങോട്ടും ഇങ്ങോട്ടും (29-ാം തീയതി വരെ)
07327/ 07328 - ബീജാപൂർ - മംഗലാപുരം സ്പെഷ്യൽ ട്രെയിൻ അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ) 
06015/ 06016 - എറണാകുളം - വേളാങ്കണ്ണി പ്രതിവാര സ്പെഷ്യൽ തീവണ്ടി അങ്ങോട്ടും ഇങ്ങോട്ടും 
22207/ 22208 - ചെന്നൈ - തിരുവനന്തപുരം എസി ആഴ്ചയിൽ രണ്ട് തവണയുള്ള തീവണ്ടി (മാർച്ച് 31 വരെ)

റദ്ദാക്കിയ പാസഞ്ചർ തീവണ്ടികൾ

1. 56737/ 56738 - സെങ്കോട്ടൈ - കൊല്ലം പാസഞ്ചർ (തിരികെയും)
2. 56740/ 56739/ 56744/ 56743/ 56333/ 56334 - കൊല്ലം - പുനലൂർ പാസഞ്ചർ (തിരികെയും)

click me!