
പത്തനംതിട്ട: ജില്ലയിലെ അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പത്തനംതിട്ടയിലേക്ക്. ക്രമീകരണങ്ങൾ വിലയിരുത്താൻ വൈകീട്ടോടെ ആരോഗ്യമന്ത്രി പത്തനംതിട്ടയിൽ എത്തും. തുടര്‍ന്ന് കളക്ടറേറ്റിൽ അടിയന്തരയോഗം ചേരും. ജില്ലയിൽ വനിതാദിന പരിപാടികൾ റദ്ദാക്കി. ജില്ലയിലെ പ്രധാന പരിപാടികൾ റദ്ദാക്കാനും കളക്ടര്‍ നിർദ്ദേശം നല്‍കി. മതപരമായ കൂടിച്ചേരലുകൾ ഒഴിവാക്കാനും നിർദ്ദേശം.
പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. രോഗ പ്രതിരോധ മുൻകരുതൽ പ്രവര്‍ത്തനങ്ങൾ ആരോഗ്യ പ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമാക്കി. റാന്നിയിൽ പൊതുവിതരണ കേന്ദ്രങ്ങളിലെ ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. പകരം സംവിധാനം ഏർപ്പെടുത്തും. പത്തനംതിട്ടയിൽ പഞ്ചായത്ത് തല വികസന സെമിനാർ മാറ്റിവെക്കാനും തീരുമാനമായി. പത്തനംതിട്ട കൊവിഡ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 04682228220 ആണ് നമ്പര്‍. ആരോഗ്യസംബന്ധമായ അറിവുകൾക്കും അറിയിപ്പുകൾക്കും പൊതുജനങ്ങൾക്കും ഈനമ്പറിൽ ബന്ധപ്പെടാം.
അതിനിടെ, കൊവിഡ് സ്ഥിരീകരിച്ചവരുടെ ഇടവക അടക്കം റാന്നിയിലെ മൂന്ന് പള്ളികളിൽ ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കി. മതപരമായ ഒത്തുകൂടലുകളിൽ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് മാർച്ച് 13 മുതൽ 16 വരെ അണക്കര മരിയൻ ധ്യാനകേന്ദ്ര ത്തിൻ്റെ നേതൃത്വത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പത്തനംതിട്ട കാതലിക് കൺവൻഷനും മാറ്റി വച്ചു. രൂപതാദ്ധ്യക്ഷൻ ബിഷപ് സാമുവൽ മാർ ഐറേനിയോസ് ആണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam