മഹാമാരിക്കിടെ പേമാരി വരുന്നു, തിങ്കളാഴ്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

By Web TeamFirst Published Jul 31, 2020, 5:21 PM IST
Highlights

2018-ൽ മഹാപ്രളയവും അടുത്ത വർഷം പ്രളയവും കണ്ട സംസ്ഥാനമാണ് കേരളം. ഓഗസ്റ്റ് 3 മുതൽ ശക്തമായ മഴ കേരളത്തിൽ തുടരുമെന്ന മുന്നറിയിപ്പിലൂടെ, സംസ്ഥാനസർക്കാർ കനത്ത ജാഗ്രതാനടപടികളിലേക്ക് കടക്കുകയാണ്.

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഓഗസ്റ്റ് നാലാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ കിട്ടും. അന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് ശേഷം അതിശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 2018, 2019 വർഷങ്ങളിൽ ഓഗസ്റ്റിലാണ് കേരളത്തിൽ മഹാ പ്രളയവും  തീവ്രമഴയും ഉണ്ടായത്. മഹാമാരിയ്ക്ക് പിന്നാലെ പേമാരി കൂടി കേരളത്തിൽ പെയ്യുമോ എന്ന ആശങ്കയിലാണ് സർക്കാർ. 

നിലവിൽ കേരളത്തിൽ കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ രോഗവ്യാപനം സംബന്ധിച്ച് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 3000 ദുരിതാശ്വാസക്യാമ്പുകൾ നിലവിൽ തയ്യാറാക്കിയെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹിക അകലം പാലിച്ച് ജനങ്ങളെ എങ്ങനെ ദുരിതാശ്വാസക്യാമ്പുകളിൽ പാർപ്പിക്കാമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

കഴിഞ്ഞയാഴ്ചയും വടക്കൻ കേരളത്തിലടക്കം കനത്ത മഴയാണ് ലഭിച്ചത്.

കാലാവസ്ഥാനിരീക്ഷണകേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പ്:

Press Release 31st July, 20... by Asianetnews Online on Scribd

 

click me!