കൊവിഡ് 19: ആരോഗ്യപ്രവർത്തകരെ സാലറിചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് ഐഎംഎ

By Web TeamFirst Published Apr 2, 2020, 4:55 PM IST
Highlights

ആരോഗ്യ പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാനുള്ള സുരക്ഷാ ഉപകരണങ്ങൾ എല്ലാ ആശുപത്രികളിലും ലഭ്യമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കൊവിഡ് 19 ചികത്സ, പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ സംസ്ഥാന സർക്കാരിന്റെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാനുള്ള സുരക്ഷാ ഉപകരണങ്ങൾ എല്ലാ ആശുപത്രികളിലും ലഭ്യമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

രോഗികളുമായി അടുത്ത് ഇടപഴകുമ്പോൾ കൊവിഡ് 19 രോഗം  വരുവാനുള്ള സാധ്യത വളരെ കൂടുതൽ ആണ്, ലോകത്തെമ്പാടും ആരോഗ്യ പ്രവർത്തകർ തന്നെയാണ് ആദ്യം രോഗബാധിതർ ആയിട്ടുള്ളത്. അവരിൽ നല്ല ശതമാനം ആൾക്കാർക്കും ജീവൻ നഷ്ടപ്പെട്ടത് കാണാതിരുന്നുകൂടാ.അതിനാൽ തന്നെ ആരോഗ്യ പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുവാനുള്ള സുരക്ഷാ ഉപകരണങ്ങൾ സർക്കാർ സ്വകാര്യ ആശുപത്രികൾ എന്ന വ്യത്യാസം  ഇല്ലാതെ  ലഭ്യമാക്കുകയും അവരെ പരിപൂർണമായും സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കുകയും വേണം

സ്വകാര്യ ആശുപത്രികളിൽ കൂടി കൊവിഡ് ചികിത്സ എത്തുന്ന സാഹചര്യം ഉണ്ടായാൽ അവിടത്തെ ജീവനക്കാർക്കും ലൈഫ് ഇൻഷുറൻസും, ,ജീവൻ  നഷ്ടപ്പെട്ടാൽ സർക്കാർ മേഖലയിൽ ലഭിക്കുന്നത് പോലെ  ആശ്രിതർക്ക് ജോലി ലഭിക്കുന്ന സ്ഥിതിയും ഉണ്ടാക്കണമെന്നും ഐഎംഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.

click me!