
കൊച്ചി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകളും ബിവറേജുകളും പൂട്ടണമെന്ന് ആവർത്തിച്ച് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ എം എ). സർക്കാരിന്‍റെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനെതിരാണ് ബാറുകളുടെ പ്രവർത്തനമെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്‍റ് ഡോ. എബ്രഹാം വർഗീസ് പറഞ്ഞു.
ബ്രേക്ക് ദി ചെയിൻ എന്ന പേരില്‍ സർക്കാർ തുടക്കമിട്ടിരിക്കുന്ന ക്യാമ്പയിനിന്‍റെ ലക്ഷ്യത്തെ, സ്വയം ഹനിക്കുന്ന നടപടിയാണ് ബാറുകളുടെയും ബിവറേജിന്‍റെയും കാര്യത്തിലുള്ള സർക്കാർ നയമെന്നാണ് പ്രധാന ആക്ഷേപം. മദ്യപാനത്തെ ചുറ്റിപ്പറ്റിയുള്ള വ്യാജപ്രചാരണങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ്, പ്രതിരോധ പ്രവർത്തനങ്ങളില്‍ സർക്കാരിനെ സഹായിക്കുന്ന ഐ എം എ എതിർപ്പറിയിക്കുന്നത്.
Also Read: കൊവിഡിൽ കരുത്തലോടെ കേരളം; രോഗബാധിതർ 52 പേർക്ക്, കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തയ്യാറാകുന്നു
ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശങ്ങള്‍ കർശനമായി പാലിച്ചുകൊണ്ട് മദ്യശാലകള്‍ക്ക് പ്രവർത്തിക്കാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മദ്യവില്‍പന ശാലകളെല്ലാം പൂട്ടിയാല്‍ വ്യാജ മദ്യത്തിന്‍റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം കൂടുമെന്നാണ് വാദം.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam