
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനം തടയാനായി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ വീണ്ടും ലംഘിക്കപ്പെട്ടു. ആൾക്കൂട്ട വിവാഹം നടത്തരുതെന്ന നിർദ്ദേശം കോഴിക്കോട് ലംഘിക്കപ്പെട്ടു. വിലക്ക് ലംഘിച്ച് അന്തർ സംസ്ഥാന സർവീസ് നടത്തിയതിന് സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്തു.
സംസ്ഥാനത്ത് 50 പേരിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തരുതെന്ന നിർദ്ദേശമാണ് കോഴിക്കോട് ലംഘിക്കപ്പെട്ടത്. ഏലത്തൂർ സ്വദേശിക്കെതിരെയാണ് കേസ്. കോഴിക്കോട് ചെമ്മങ്ങനാട് ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് ഇറങ്ങി നടന്നതിന് മറ്റൊരാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ നിർദേശം ലംഘിച്ചതിന് കൊല്ലത്ത് രണ്ട് കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. കൊല്ലം കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് കേസ് എടുത്തത്. വിലക്ക് ലംഘിച്ച് സർവീസ് നടത്തിയ അന്തർ സംസ്‌ഥാന ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തത് എറണാകുളം വൈറ്റില ഹബ്ബിൽ വച്ചാണ്. ബെംഗളൂരുവിൽ നിന്നും എത്തിയതാണ് ബസ്. മരട് പൊലീസാണ് ബസ് പിടി കൂടിയത്. സാം ട്രാവൽസിന്റേതാണ് കേസ്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam