കൊവിഡ് 19: അന്തര്‍സംസ്ഥാന യാത്രക്കാരും നിരീക്ഷണത്തില്‍

Web Desk   | Asianet News
Published : Mar 14, 2020, 02:14 PM IST
കൊവിഡ് 19: അന്തര്‍സംസ്ഥാന യാത്രക്കാരും നിരീക്ഷണത്തില്‍

Synopsis

കർണാടകയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചതോടെയാണ് അന്തർ സംസ്ഥാന യാത്രക്കാരേയും പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന അതിർത്തികളിൽ ഇതിനായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കും

കാസര്‍കോട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്തർ സംസ്ഥാന യാത്രക്കാരെ നിരീക്ഷിക്കാൻ തുടങ്ങി. സംസ്ഥാന അതിർത്തികളിലും റയില്‍വേ സ്റ്റേഷനുകളിലും പ്രധാന ബസ് സ്റ്റോപ്പുകളിലും ഇതിനായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

കർണാടകയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചതോടെയാണ് അന്തർ സംസ്ഥാന യാത്രക്കാരേയും പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന അതിർത്തികളിൽ ഇതിനായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കും. വടക്കൻ മേഖലയിൽ കൂടുതൽ ശക്തമായ നിരീക്ഷണം നടത്തുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

Read Also: കൊവിഡ് 19 Live Update: രാജ്യത്ത് മരണം രണ്ട്; ജാഗ്രതയോടെ രാജ്യം

പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക്കുകൾ തുടങ്ങി പ്രാദേശിക തലത്തിൽ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ ചിലർ മുന്നറിയിപ്പുകളും നിർദേശങ്ങളും പാലിക്കുന്നില്ലെന്നും വിമർശനം ഉയരുന്നുണ്ട്. നിരീക്ഷണത്തിനും പരിശോധനക്കുമായി മൊബൈൽ ഹെൽത്ത് യൂണിറ്റ് ഉടൻ പ്രവർത്തനം തുടങ്ങാനും കാസര്‍കോട് ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാണക്കാട് തങ്ങളെ കുറിച്ചുള്ള പരാമർശം: പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണമല്ല, ഉമർ ഫൈസിക്ക് സമസ്തയുടെ ശാസന
അമ്മയും മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം, മക്കൾക്ക് പരിക്ക്