
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധ ജയിലുകളിൽ നിന്നും 1400 തടവുകാർ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി. 550 വിചാരണ തടവുകാരെയും 850 ശിക്ഷാതടവുകാരെയുമാണ് വിട്ടയച്ചത്. വൈറസ് പടരുന്ന പശ്ചാത്തലത്തിൽ പരോൾ കൂടുതൽ ഉദാരമാക്കണമെന്ന് ജയിൽ മേധാവി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലോക്ഡൊൺ നീട്ടുകയാമെങ്കിൽ പുറത്തിറങ്ങിയവർക്ക് തിരിച്ചെത്താനുള്ള സമയം വീണ്ടും നീട്ടി നൽകും.
കൊവിഡ് 19; വൈറസിന്‍റെ രണ്ടാം വരവും നിയന്ത്രണത്തിൽ, ആശ്വാസ തീരത്ത് കേരളം
ജയിലിലെ തിരക്ക് കുറയ്ക്കാനായാണ് പുതിയ നിർദ്ദേശം. പരോൾ ഇനിയും ഉദാരമാക്കുമെന്ന് ജയിൽ വകുപ്പ് അറിയിച്ചു. ഇതിനായി മൂന്ന് ശുപാർശകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. 50 വയസ് കഴിഞ്ഞ സ്ത്രീ തടവുകാർക്കും 60 വയസു കഴിഞ്ഞ പുരുഷ തടവുകാർക്കും പരോൾ നൽകണമെന്നും, അടിയന്തര പരോളിൽ പുറത്തിറങ്ങി പ്രശ്നങ്ങളുണ്ടാക്കാത്തവർക്കും പരോൾ നൽകണമെന്നും മൂന്നിൽ രണ്ട് കാലം ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരെയും വിട്ടയക്കണമെന്നും ജയിൽ വകുപ്പ് ശുപാർശ ചെയ്യുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam