ലോക്ക് ഡൗൺ ഇളവ് കേരളത്തിൽ തീരുമാനമായില്ല; " ആദ്യം കേന്ദ്ര തീരുമാനം വരട്ടെ "

By Web TeamFirst Published Apr 13, 2020, 11:12 AM IST
Highlights

കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം തുടര്‍ തീരുമാനങ്ങൾ ആകാമെന്നാണ് നിലവിലെ ധാരണ, മറ്റന്നാൾ വീണ്ടും മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനെതിരെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിൽ തിടുക്കത്തിൽ എടുക്കേണ്ടെന്ന നിലപാടിൽ കേരളം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം തുടര്‍ തീരുമാനങ്ങൾ ആകാമെന്നാണ് നിലവിലെ ധാരണ, മറ്റന്നാൾ വീണ്ടും മന്ത്രിസഭാ യോഗം ചേരും. 

ആദ്യം കേന്ദ്ര തീരുമാനം വരട്ടെ എന്ന തീരുമാനമാണ് ഇന്ന് ചേര്‍ന്ന യോഗത്തിൽ ഉണ്ടായത്. അത് വരും മുന്പ് കേരളത്തിൽ മാത്രമായി ഇളവുകൾ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലും ഉണ്ടായി. രോഗ വ്യാപനത്തിൽ പ്രതീക്ഷകൾക്ക് അപ്പുറത്തെ മുന്നേറ്റം ഉണ്ടാക്കാൻ ആയെന്ന ആത്മവിശ്വാസം സംസ്ഥാനത്തിന് ഉണ്ട്. എന്നിരുന്നാലും ഒറ്റയടിക്ക് വിലക്കുകളെല്ലാം പിൻവലിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കുക എന്ന നിലപാടിലേക്ക് കേരളം എത്തിയത്. 

കൊവിഡ് പ്രതിരോധത്തിൽ നിലവിൽ ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭ വിലയിരുത്തൽ. കാസർക്കോട് അടക്കം സ്ഥിതി ആശ്വാസ കരംകരമാണ്,. അതേ സമയം ജാഗ്രതയിൽ വിട്ടു വീഴ്ച പാടില്ലെന്നും യോഗം വിലയിരുത്തി

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!