സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ തുറക്കാൻ അനുമതി

By Web TeamFirst Published May 6, 2020, 5:33 PM IST
Highlights

സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ തുറക്കാൻ അനുമതി നൽകുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ തുറക്കാൻ അനുമതി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ മേയ് 13 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കള്ള് ചെത്താൻ തൊഴിലാളികൾക്ക് നേരത്തെ അനുവാദം നൽകിയിരുന്നു. സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ തുറക്കുന്ന കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല. 

സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണിന് ശേഷം മാത്രമായിരിക്കും ബിവറേജുൾപ്പെടെ തുറക്കുകയെന്നാണ് വ്യക്തമാകുന്നത്, ദില്ലിയും, കർണ്ണാകയും അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തിൻ്റെ ഇളവുകൾ ഉപയോഗപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളിൽ മദ്യവിൽപ്പന ആരംഭിച്ചിരുന്നു. പ്രവാസികൾ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ പൊലീസിന്‍റെ ജോലിഭാരം കൂടി കണക്കിലെടുത്താണ് തീരുമാനം. കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക ഞെരുക്കവും കണക്കിലെടുത്ത് എൽഡിഎഫ് സർക്കാരിന്‍റെ നാലാം വാർഷിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ പൂർണ്ണമായും അടച്ചിടുക എന്ന നയം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ വിൽപ്പനശാലകൾ തുറന്നപ്പോൾ ഉള്ള സാഹചര്യം നമ്മുക്ക് മുന്നിലുണ്ടെന്നായിരുന്നു ഇതേ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി. ഓൺലൈൻ വിതരണത്തെപറ്റിയുള്ള  ചോദ്യത്തിന് എന്തൊക്കെയാണ് ചെയ്യാൻ പറ്റുകയെന്ന് നോക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.  തൊഴിലാളികൾ ചെത്ത് തുടങ്ങിയിട്ടുണ്ട്. ഇനിയത് കള്ള് ഷാപ്പിലെത്തിയില്ലെങ്കിൽ അത് വലിയ പ്രശ്നമാകും അത് കൊണ്ടാണ് കള്ള് ഷാപ്പുകൾ തുറക്കാൻ അനുവദിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

Read more at: സംസ്ഥാനത്ത് ആശ്വാസം: ആര്‍ക്കും ഇന്ന് കൊവിഡ് ഇല്ല, ഏഴ് പേര്‍ക്ക് രോഗമുക്തി ...

 

വാർത്താസമ്മേളനം തുടരുന്നു. തത്സമയം കാണാം.....

click me!