
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച തുറന്നേക്കും. ബിവറേജസ് കണസ്യൂമര്‍ ഫെഡ് ഔട്ട് ലറ്റുകളിൽ മദ്യം വിൽക്കാമെന്നടക്കം തീരുമാനിച്ചിട്ടുണ്ട്. ബാറുകളിൽ കൗണ്ടർ വഴി വിൽപനക്ക് അനുമതി ഉണ്ടാകും. നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ മാർഗ്ഗ നിർദ്ദേശം പ്രകാരമാണ് മദ്യവിൽപ്പന അനുമതി നൽകുന്നത്. ക്ലബുകൾക്കും മദ്യവിൽപ്പനക്ക് അനുമതി നൽകിയേക്കുമെന്നാണ് സൂചന.
സാമൂഹിക അകലം പാലിച്ച് തിരക്ക് നിയന്ത്രിച്ച് മദ്യ വിൽപ്പന നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം പൊലീസിന് കൈമാറും. എങ്ങനെ തീരുമാനം നടപ്പാക്കണമെന്ന കാര്യത്തിൽ കൂടിയാലോചനകൾ നടക്കുകയാണ്.
മെയ് 31- വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്ര ലോക്ക് ഡൗൺ മാനദണ്ഡത്തിലുള്ളതിനാൽ മെയ് 26-ന് തുടങ്ങാനിരുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലും സര്‍ക്കാര്‍ തീരുമാനം വൈകില്ല. ബാര്‍ബര്‍ ഷോപ്പുകൾ തുറക്കാനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകും. ചില നിയന്ത്രണങ്ങളോടെയാണ് പ്രവര്‍ത്തന അനുമതി നൽകിയിട്ടുള്ളതെന്നാണ് വിവരം. ബ്യൂട്ടി പാര്‍ലറുകൾക്ക് അനുമതി ഉണ്ടായേക്കും. അന്തര്‍ ജില്ലാ യാത്രകൾക്കുള്ള പാസിന്‍റെ കാര്യത്തിലും തീരുമാനം ഉണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam