
കണ്ണൂര്‍: ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പള്ളിയിലെത്തിയ നാല് പേര്‍ക്കെതിരെ പൊലീസ് നടപടി. കണ്ണൂർ ന്യൂ മാഹിയിലാണ് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഉസ്താദ് അടക്കമുള്ളവരാണ് പിടിയിലായത്. ഇവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
കൊവിഡ് കേസുകൾ തുടർച്ചയായി കൂടുന്ന കണ്ണൂരിൽ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കം കര്‍ശന നടപടികളിലേക്ക് പൊലീസ് നീങ്ങുകയാണ്. കണ്ണൂരിൽ മെയ് 3 വരെ ഒരു ഇളവും ഇല്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്ന് മുതൽ അടക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കു.
ജില്ലയിൽ വിദേശത്ത് നിന്നെത്തിയ അഞ്ചുപേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും ഇന്നലെയും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൈറിസ്ക് കാറ്റഗറിയിലുള്ളവർക്ക് 28 ദിവസം വരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയായിരുന്നു. എന്നാൽ വിദേശത്ത് നിന്നെത്തി ഒരു രോഗലക്ഷണങ്ങളും ഇല്ലാതെ 29 ദിവസം പിന്നിട്ടവർക്കും കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് കണ്ണൂരിൽ ഉണ്ടാക്കിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam