ലോക്ക് ഡൗൺ ലംഘിച്ചാൽ വിട്ടുവീഴ്ച ഇല്ലെന്ന് മുഖ്യമന്ത്രി; ഇന്ന് 1729 അറസ്റ്റ്, 1237 വാഹനങ്ങള്‍ പിടിച്ചെടുത്തു

By Web TeamFirst Published Apr 1, 2020, 8:54 PM IST
Highlights

കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഒമ്പത് കേസുകളാണ് ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത്.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗൺ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇനി ആലോചിക്കുന്നത് എപിഡെമിക് നിയമപ്രകാരം കേസെടുക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1733 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.അനാവശ്യമായി പുറത്തിറങ്ങിയ 1729 പേരാണ് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത്. 1237 വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

ലോക്ക് ഡൗണിന്‍റെ ഒമ്പതാം ദിവസമായ ഇന്ന് അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 158 (തിരുവനന്തപുരം സിറ്റി - 46, തിരുവനന്തപുരം റൂറല്‍ - 112)  കേസുകളാണ് രജിസ്റ്റർ ചെയ്തത്. 167 പേരെ (തിരുവനന്തപുരം സിറ്റി - 46, തിരുവനന്തപുരം റൂറല്‍ - 121 ) അറസ്റ്റ് ചെയ്യുകയും 121 വാഹനങ്ങൾ ( തിരുവനന്തപുരം സിറ്റി - 36, തിരുവനന്തപുരം റൂറല്‍ - 85) കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഒമ്പത് കേസുകളാണ് ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത്. 10 പേരെ അറസ്റ്റ് ചെയ്യുകയും എട്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ണൂരിൽ 55 കേസുകളാണ് രജിസ്റ്റർ ചെയ്തത്.  57 പേരെ അറസ്റ്റ് ചെയ്യുകയും 30 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വയനാട്ടിൽ 71 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 35 പേരെ അറസ്റ്റ് ചെയ്യുകയും 57 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

മറ്റ് ജില്ലകളുടെ കണക്ക് ചുവടെ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)    

കൊല്ലം സിറ്റി - 242, 242, 183
കൊല്ലം റൂറല്‍ - 154, 154, 128
പത്തനംതിട്ട - 263, 262, 217
കോട്ടയം - 62, 62, 17
ആലപ്പുഴ - 93, 100, 63
ഇടുക്കി - 101, 42, 23
എറണാകുളം സിറ്റി - 38, 42, 30
എറണാകുളം റൂറല്‍ - 60, 57, 48
തൃശൂര്‍ സിറ്റി - 84, 114, 71
തൃശൂര്‍ റൂറല്‍ - 60, 82, 51
പാലക്കാട് - 40, 53, 32
മലപ്പുറം - 90, 106, 10
കോഴിക്കോട് സിറ്റി - 144, 144, 144
കോഴിക്കോട് റൂറല്‍ - 9, 0, 4

click me!