മലപ്പുറത്തെ അവസാന രോഗിയുടെ പരിശോധനാ ഫലവും നെഗറ്റീവ്: ജില്ലയിൽ നിലവിൽ കൊവിഡ് പോസിറ്റീവായി ആരുമില്ല

By Web TeamFirst Published Apr 27, 2020, 2:54 PM IST
Highlights

മലപ്പുറത്ത് നിലവിൽ 1813 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 41 പേർ ആശുപത്രി നിരീക്ഷണത്തിലാണ്. 1772 പേർ വീടുകളിലും.

മലപ്പുറം: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായരുന്ന അവസനാത്തെ രോഗിക്കും അസുഖം ഭേദമായി. ജില്ലയിൽ നിലവിൽ ആർക്കും കൊവിഡില്ല. ജില്ലയിൽ ഇത് വരെ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് ഇതിൽ 19 പേർക്കും രോഗം ഭേദമായി. രോഗബാധിതയായ നാല് മാസം പ്രായമുള്ള കുഞ്ഞ് ഈ മാസം 24ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചിരുന്നു. 

മലപ്പുറത്ത് നിലവിൽ 1813 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 41 പേർ ആശുപത്രി നിരീക്ഷണത്തിലാണ്. 1772 പേർ വീടുകളിലും. നേരത്തെ രോഗം ഭേദമായ 5 പേർ ഇന്ന് ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന അഞ്ച് പേരാണ് ഇന്ന് രാവിലെ 10.30 ന് പ്രത്യേക സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ നിന്ന് പുറത്തിറങ്ങിയത്. 

കൈവിട്ടു പോകുമെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഇവർ. വേങ്ങര കൂരിയാട് സ്വദേശി അബ്ബാസ് തിരൂര്‍ തെക്കന്‍ പുല്ലൂര്‍ സ്വദേശി ഷറഫുദ്ദീന്‍ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സനീം അഹമ്മദ് വേങ്ങര കണ്ണമംഗലം സ്വദേശി സുലൈഖ മമ്പുറം വെട്ടം ബസാര്‍ സ്വദേശി സാജിദ എന്നിവരാണ് വിദഗ്ധ ചികിത്സയ്ക്കും നിരന്തര പരിശോധനകള്‍ക്കും ശേഷം രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. 

click me!