കൊവിഡ് ബാധിതരുടെ വിവരങ്ങൾ ചോർന്നതിൽ അന്വേഷണം വേണം, മുഖ്യമന്ത്രിക്ക് പരാതി

Published : Apr 27, 2020, 02:21 PM ISTUpdated : Apr 27, 2020, 02:38 PM IST
കൊവിഡ് ബാധിതരുടെ വിവരങ്ങൾ ചോർന്നതിൽ അന്വേഷണം വേണം, മുഖ്യമന്ത്രിക്ക് പരാതി

Synopsis

കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ ചികിത്സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിളിക്കുന്നതടക്കമുള്ള വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു കൊണ്ടുവന്നത്.

കാസർകോട്: കാസർകോട് രോഗബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി. സ്വകാര്യ കമ്പനികളിൽ നിന്നും ഫോൺ കോളുകൾ വന്നവരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ ചികിത്സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിളിക്കുന്നതടക്കമുള്ള വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. ഇതോടെപ്പം ചിലര്‍ക്ക് ബംഗുളുരുവിലെ കൊവിഡ‍് സെല്ലില്‍ നിന്നെന്ന് പരിചയപ്പെടുത്തിയും ഫോൺ കോളുകള്‍ വന്നു. 

കാസ‍ർകോട്ടെ കൊവിഡ് രോ​ഗികളെ വിളിച്ച് വിവരം ശേഖരിച്ചത് ബെം​ഗളൂരുവിലെ സ്വകാര്യ കമ്പനി

അതിനിടെ കാസർകോട്ടെ കോവിഡ് രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബംഗളുരുവിലുള്ള സ്വകാര്യ കമ്പനിയെന്ന സൂചന ലഭിച്ചിട്ടുണ്ട്.  ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണിൽ വിളിച്ചത്. വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയാണിത്. സഞ്ജയ് റൗത് കുമാർ , തപസ്വിനി റൗത് എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ഉടമസ്ഥർ.

കൊവിഡ് രോ​ഗികളുടെ വിവരങ്ങൾ ചോരുന്നു? തുട‍ർ ചികിത്സ വാ​ഗ്ദാനം ചെയ്ത് സ്വകാര്യ ആശുപത്രികളുടെ കോളുകൾ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട് കയറി പ്രചരണം നടത്തുന്നവർ ശ്രദ്ധിക്കണം! പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം;'തർക്കിക്കാൻ നിൽക്കരുത്, ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്'
കോഴിക്കോട്ടെ സിപിഎമ്മിന്റെ കുത്തക മണ്ഡലം കണ്ണുവച്ച് കേരള കോൺഗ്രസ് എം; പാലായിൽ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയാകാനും സാധ്യത