കൊവിഡ് 19: പൊലീസ് ആസ്ഥാനത്ത് മാസ്ക്ക് നിർബന്ധം, മാസ്ക്കില്ലാതെയെത്തിയ പരാതിക്കാരെ തിരിച്ചയച്ചു

By Web TeamFirst Published Mar 17, 2020, 5:59 PM IST
Highlights

ജീവനക്കാരും മാസ്ക്ക് അല്ലെങ്കില്‍ കർച്ചീഫ് ധരിക്കണമെന്ന് നിർദ്ദേശിച്ചു. മാസ്ക്ക് ധരിക്കാതെയെത്തിയ പരാതിക്കാരെ മടക്കി അയച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് പ്രവേശിക്കാൻ മാസക് നിർബന്ധമാക്കി. ജീവനക്കാരും മാസ്ക്ക് അല്ലെങ്കില്‍ കർച്ചീഫ് ധരിക്കണമെന്ന് നിർദ്ദേശിച്ചു. മാസ്ക്ക് ധരിക്കാതെയെത്തിയ പരാതിക്കാരെ മടക്കി അയച്ചു. 

കൊവിഡ് 19: ബ്രിട്ടൺ യാത്ര കഴിഞ്ഞ് വന്ന ഡിജിപിയെ നിരീക്ഷണത്തിൽ വച്ചോയെന്ന് മുല്ലപ്പള്ളി

സംസ്ഥാനത്ത് കൊവിഡ് കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. വിവാഹങ്ങള്‍ക്ക് നൂറുപേരില്‍ കൂടുതല്‍ പേര്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ള പത്തനംതിട്ടയിൽ ഇന്ന് കിട്ടിയ ഏഴ് പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അതേസമയം മാഹിയിൽ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും മുൻകരുതലുകളിൽ വീഴ്ച ഉണ്ടായില്ലെന്ന് ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് വിശദീകരിച്ചു.

 

click me!