Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഷോപ്പുകള്‍ക്ക് വീണ്ടും ഇളവ്; കണ്ണട ഷോപ്പുകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാം

കണ്ണട ഉപയോ​ഗിക്കുന്നവർക്കായി ഷോപ്പുകൾ തുറക്കാത്തതിനാൽ ബുദ്ധിമുട്ടുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇളവ് അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan says eye glass shops open one day a week
Author
Thiruvananthapuram, First Published Apr 8, 2020, 6:58 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് കണ്ണട ഷോപ്പുകൾക്ക് ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആഴ്ചയിൽ ഒരു ദിവസം കണ്ണട ഷോപ്പുകൾ തുറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിനിടെ പറഞ്ഞു. കണ്ണട ഉപയോ​ഗിക്കുന്നവർക്കായി ഷോപ്പുകൾ തുറക്കാത്തതിനാൽ ബുദ്ധിമുട്ടുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇളവ് അനുവദിച്ചത്. കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് കെഎസ്ഇബിക്ക് നൽകുന്ന വാടകയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിലെ വാടക പലിശ ഇല്ലാതെ ജൂൺ 30 വരെ നൽകാം. 

കംപ്യൂട്ടര്‍, സ്‌പെയര്‍പാര്‍ട്‌സ്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിക്കാൻ ഇന്നലെ അനുമതി നൽകിയിരുന്നു. മൊബൈൽ ഷോപ്പുകൾക്ക് ഞായറാഴ്ച തുറന്നുപ്രവർത്തിക്കാനാണ് അനുവതി. വർക്ക് ഷോപ്പുകൾ ഞായർ, വ്യാഴം ദുവസങ്ങളിൽ തപറക്കാം. ഇവയുടെ പ്രവർത്തത്തിനായി ഈ ദിവസങ്ങളിൽ സ്‌പെയര്‍പാര്‍ട്‌സ് കടകൾക്കും തുറക്കാൻ അനുമതിയുണ്ട്.

ഇലക്ട്രീഷൻമാർക്ക് റിപ്പയറിങ്ങിന് വീടുകളിൽ പോകാൻ അനുമതി നൽകിയിട്ടുണ്ട്. ഫ്ലാറ്റുകളിലെ കേന്ദ്രീകൃത സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പോകുന്നതിനും അനുമതിയുണ്ട്. ഫാൻ, എയർ കണ്ടീഷണർ എന്നിവ വിൽക്കുന്ന കടകളും ബാർബർ ഷോപ്പുകളും ഒരു ദിവസം തുറക്കുന്ന കാര്യവും പരി​ഗണിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios