തിരുവനന്തപുരം: പൊലീസുകാര്‍ വീണ്ടുവിചാരത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. സംസ്ഥാനത്ത് പൊലീസിന്‍റെ സേവനം ഫലപ്രദമായി നടക്കുന്നുണ്. നല്ല രീതിയിലാണ് പൊതുവേ പ്രവര്‍ത്തിക്കുന്നത്, എന്നാല്‍ ചില തെറ്റായ സംഭവങ്ങള്‍ അപൂര്‍വ്വമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട അനുഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പൊലീസ് ശ്രദ്ദിക്കേണ്ട കാര്യമാണ്. 
പൊലീസിന്‍റെ ഭാഗത്ത് നിന്നും ഔചിത്യപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാവണം.  അതാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പൊലീസിന് മുന്നറിയിപ്പ് നല്‍കി.