കൊവിഡ് 19: മോട്ടോർ വാഹന വകുപ്പ് എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചു

By Web TeamFirst Published Mar 24, 2020, 4:25 PM IST
Highlights

ലൈസൻസ് ടെസ്റ്റ്, വാഹന രജിസ്ട്രേഷൻ എന്നിവയടക്കം മാർച്ച് 31 വരെ നിർത്തിവച്ചു. ഈ കാലയളവിൽ അടക്കേണ്ട ഫീസുകളുടെ പിഴ ഒഴിവാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതായി ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചതായി ഗതാഗത കമ്മീഷണർ ഉത്തരവ്. ലൈസൻസ് ടെസ്റ്റ്, വാഹന രജിസ്ട്രേഷൻ എന്നിവയടക്കം മാർച്ച് 31 വരെ നിർത്തിവച്ചു. ഈ കാലയളവിൽ അടക്കേണ്ട ഫീസുകളുടെ പിഴ ഒഴിവാക്കാൻ സർക്കാരിനോട് ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടു. 

മാർച്ച് 31 വരെ അതല്ലെങ്കിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ  മോട്ടോർ വാഹന വകുപ്പിന് കീഴിലുളള ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ കാര്യാലയങ്ങൾ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ, സബ് റീജിയണൽ ഓഫീസുകൾ എന്നിവയും താൽക്കാലികമായി നിർത്തിവെച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നു. 

അതേസമയം സംസ്ഥാനത്ത് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മുതൽ വാഹന പരിശോധന കർശനമാക്കുമെന്നും കാര്യമില്ലാതെ ആരും പുറത്തിറങ്ങേണ്ടതില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു.  ഏതെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുന്നവർ സ്വയം സത്യവാങ്ങ്മൂലം നൽകണെന്നും നിർദ്ദേശമുണ്ട്. 

 

click me!