
പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ ഒരാൾക്ക് കൂടി കൊവിഡ് 19 രോഗ ലക്ഷണങ്ങൾ. വെള്ളിയാഴ്ച നാട്ടിലെത്തിയ പന്തളം സ്വദേശി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ രോഗലക്ഷണങ്ങൾ കാണിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ കഴിയുന്ന ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്.
ജില്ലയിൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേരുടെ ഫലം കൂടെ നെഗറ്റീവ് ആയി. മറ്റു 10 ഫലങ്ങൾ വരാനുണ്ട്. ആദ്യം രോഗം സ്ഥിരീകരിച്ചവരുടെ തുടർപരിശോധനാ ഫലങ്ങളും വരാനുണ്ട്. 27 രാജ്യങ്ങളിൽ നിന്നായി അടുത്തിടെ ജില്ലയിൽ എത്തിയ 430 പേർ ഉൾപ്പെടെ 1248 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവരെയും പ്രധാന ബസ് സ്റ്റാൻഡുകളിൽ എത്തുന്നവരെയും പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് പരിശോധിക്കുന്നുണ്ട്. ശബരിമല തീർത്ഥാടകരെയും പരിശോധനകൾക്ക് ശേഷമാണ് കയറ്റി വിടുന്നത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam