ലോക്ക് ഡൗണ്‍: പുറത്തിറങ്ങാന്‍ പാസ്, സ്വകാര്യവാഹനങ്ങള്‍ക്ക് സത്യവാങ്മൂലം,വിവരങ്ങള്‍ തെറ്റെങ്കില്‍ നടപടി: ഡിജിപി

By Web TeamFirst Published Mar 24, 2020, 1:02 PM IST
Highlights

നിരത്തിലിറങ്ങുന്നവര്‍ നല്‍കുന്ന വിവരങ്ങള്‍ പൊലീസ് പരിശോധിക്കുമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി
 

തിരുവനന്തപുരം: സംസ്ഥാനം മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാക്കി. പച്ചക്കറി, പലചരക്ക് മെഡിക്കല്‍ സ്‌റ്റോര്‍, ടെലികോം ജീവനക്കാര്‍ തുടങ്ങി അത്യാവശ്യം പുറത്തിറങ്ങേണ്ടവര്‍ക്ക് കേരളം മുഴുവന്‍ പാസ് നല്‍കുമെന്ന് ഡിജിപി മാധ്യമങ്ങളെ അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം. നിരത്തിലിറങ്ങുന്നവര്‍ നല്‍കുന്ന വിവരങ്ങള്‍ പൊലീസ് പരിശോധിക്കുമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. അതേസമയം മരുന്ന് കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് വിലക്കില്ലെന്നും ഡിജിപി അറിയിച്ചു. 

ആളുകള്‍ പുറത്തിറങ്ങുന്നത് കുറയ്ക്കാനും വീട്ടില്‍ ഇരിക്കാനുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ തടയില്ലെന്നും തിരിച്ചറിയല്‍ രേഖ കയ്യില്‍ കരുതണം. കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങി വൈറസ് പരക്കാനുള്ള സാധ്യത കൂടാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. 

കുറച്ച് അവശ്യമരുന്നുകള്‍ വാങ്ങാന്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചി വരെ വാഹനം പോകുന്നുണ്ട്. പ്രത്യേക അവസ്ഥ കണക്കിലെടുത്ത് അതിന് അനുമതി നല്‍കിയിട്ടുണ്ട്. ജില്ലാ മേധാവികള്‍ പാസ് നല്‍കും. എല്ലാവരും ഈ ഉത്തരവ് അനുസരിക്കണം. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ടാക്‌സി, ഓട്ടോ എന്നിവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കും. അവശ്യ സര്‍വീസിന് മാത്രമേ ഇത് ഉപയോഗിക്കാനാകൂ. ഒരു മണിക്കൂറിനുള്ളില്‍ പുതിയ ഉത്തരവ് ഇറക്കുമെന്നും ഡിജിപി വ്യക്തമാക്കി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!