ബിവറേജ് ഔട്ട് ലെറ്റുകള്‍ പൂട്ടണം, കൊവിഡ് 19 പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി

By Web TeamFirst Published Mar 17, 2020, 2:44 PM IST
Highlights

ലഹരി നിർമ്മാർജ്ജന സമിതിക്കു വേണ്ടി ആലുവ സ്വദേശി എംകെഎ ലത്തീഫ് ആണ് ഹർജി നൽകിയത്

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബിവറേജ് ഔട്ട് ലെറ്റുകള് പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലഹരി നിർമ്മാർജ്ജന സമിതിക്കു വേണ്ടി ആലുവ സ്വദേശി എംകെഎ ലത്തീഫ് ആണ് ഹർജി നൽകിയത്. ആൾകൂട്ടം ഉണ്ടാകുന്ന ബിവറേജ് ഔട്ട്‌ ലൈറ്റുകൾ പൂട്ടാൻ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഹർജിയില്‍ വ്യക്തമാക്കുന്നു. ഹർജി നാളെ കോടതി പരിഗണിക്കും.

ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം, അറുപത്തിനാലുകാരന്‍റെ മരണം ചികിത്സയിലിരിക്കെ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം വലിയ സുരക്ഷാ മുന്‍കരുതലുകളാണ്  സ്വീകരിക്കുന്നത്. പൊതുപരിപാടികളടക്കം ഒഴിവാക്കിയ സര്‍ക്കാര്‍ വിവാഹച്ചടങ്ങുകള്‍ക്ക് നൂറ് പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നടക്കം നിര്‍ദ്ദേശിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍  ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകള്‍ അടച്ചിടില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകം; 43കാരിക്ക് വാക്സിന്‍ കുത്തിവച്ചു

 

 

click me!