
തിരുവനന്തപുരം: മഹാനഗരങ്ങലിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്ന മലയാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കാൻ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപരമായ ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന ഇടപെടൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും.
മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ രോഗഭീതി കൊണ്ട് വിളിക്കുന്നുണ്ട്. നേഴ്സ് സഹോദരിമാര്‍ അടക്കമുള്ളവരുടെ ആരോഗ്യ സംബന്ധമായ ആശങ്കകൾ പൂര്‍ണ്ണമായും ഉൾക്കൊള്ളുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകരാഷ്ട്രങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മലയാളി നഴ്സുമാരുടെ സേവനം വളരെ വലുതാണ്. അവരുടെ സുരക്ഷ അടക്കമുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും പിണറായി വിജയൻ വിശദീകരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam