കൊവിഡ് 19: കാസര്‍കോടിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Mar 31, 2020, 6:18 PM IST
Highlights

മാസ്‌കിന് സംസ്ഥാനത്ത് ക്ഷാമമില്ല. എന്‍ 95 മാസ്‌ക്കുകള്‍ രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് മാത്രം മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത്തല പട്ടികതയ്യാറാക്കും. അതിന് പുറമെ, ചുമ, പനി ബാധിച്ചവരെ ടെസ്റ്റ് ചെയ്യു. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക കൊവിഡ് സെന്റര്‍ പ്രവര്‍ത്തിക്കും. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ കൊവിഡ് 19 പരിശോധനക്ക് ഐസിഎംആര്‍ അനുമതി നല്‍കിയിട്ടുണ്ട്. മാസ്‌കിന് സംസ്ഥാനത്ത് ക്ഷാമമില്ല. എന്‍ 95 മാസ്‌ക്കുകള്‍ രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
 

click me!