കൊവിഡ്: മലപ്പുറം ജില്ലയിൽ രോഗമുക്തി കൂടുതൽ, ആശ്വാസം

By Web TeamFirst Published May 17, 2021, 9:53 PM IST
Highlights

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 2,858 പേർക്കും കൊവിഡ് രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ.

മലപ്പുറം: ജില്ലക്ക് ആശ്വാസമായി കോവിഡ് രോഗമുക്തിയായവരുടെ എണ്ണം കൂടുതൽ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച 2,941 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 4,050 പേർ രോഗവിമുക്തരായി. 32.03 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. എന്നാൽ രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തിൽ കാര്യമായ മാറ്റമില്ല. 

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 2,858 പേർക്കും കൊവിഡ് രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 80 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്തു നിന്ന് തിരിച്ചെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!