വയനാട്ടിൽ "ക്വാറന്‍റൈൻ ടൂറിസം"; റിസോര്‍ട്ടുകൾക്കെതിരെ കേസ്

By Web TeamFirst Published Mar 23, 2020, 10:29 AM IST
Highlights

വയനാട്ടുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമായി റിസോര്‍ട്ടിലെ സൗകര്യങ്ങൾ പരിമിതപ്പെടുത്താനാണ് തീരുമാനം. ഇത് ലംഘിച്ചാൽ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

വയനാട് : കൊവിഡ് 19 ക്വാറന്‍റൈനിൽ കഴിയാൻ കൂട്ടത്തോടെ ചുരം കയറി എത്തുന്നവരെ കൊണ്ട് വലഞ്ഞിരിക്കുകയാണ് വയനാട്ടുകാര്‍. ഏതായാലും നിരീക്ഷണത്തിൽ എന്നാൽ പിന്നെ സുഖമായി താമസിക്കാം എന്ന് കരുതുന്നവരാണ് റിസോര്‍ട്ടുകൾ തേടി എത്തുന്നത്. ഇത്തരക്കാരുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

അന്യജില്ലകളിൽ നിന്ന് എത്തുന്നവരെ കണ്ടെത്താൻ ചുരത്തിൽ പരിശോധന അടക്കം നടപടികൾ ശക്തമാക്കിയിരുന്നെങ്കിലും അത്രകണ്ട് ഫലം ചെയ്യാത്ത അവസ്ഥയാണ് നിലവിലുള്ളത്. ക്വാറന്‍റൈനിൽ കഴിയുന്നവരെ പ്രവേശിപ്പിക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ച മേപ്പാടിയിലും അമ്പലവയലിലും ഉള്ള റിസോർട്ടുകൾക്കെതിരെ ജില്ലാ ഭരണകൂടം കേസെടുത്തിട്ടുണ്ട്. 

വയനാട്ടുകാർക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമായി റിസോർട്ടിൽ നിയന്ത്രണം ഇന്ന് മുതൽ ഏർപ്പെടുത്തിയേക്കും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനം എടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!