ഇടുക്കിയിലെ കൊവിഡ് ബാധിതൻ നിയമസഭയിൽ കാണാൻ വന്നിരുന്നു: ചെന്നിത്തല

Web Desk   | Asianet News
Published : Mar 27, 2020, 04:03 PM ISTUpdated : Mar 27, 2020, 04:15 PM IST
ഇടുക്കിയിലെ കൊവിഡ് ബാധിതൻ നിയമസഭയിൽ കാണാൻ വന്നിരുന്നു:  ചെന്നിത്തല

Synopsis

പ്രളയകാലത്ത് സന്നദ്ധ സേന രൂപീകരിച്ചിരുന്നു. അതിപ്പോൾ നിലവിലുണ്ടോ? ഉണ്ടെങ്കിൽ പുതിയ സന്നദ്ധ സേന പ്രഖ്യാപനം എന്തിന്? ആശയക്കുഴപ്പം പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കോവിഡ് വൈറസ്  ബാധിതനായ വ്യക്തി നിയമസഭയിലെ ഓഫീസിൽ കാണാൻ വന്നിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിൽ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനിങ്ങിയിനാൽ കൂടിക്കാഴ്ച നടന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കോൺഗ്രസ് പാ‍ർട്ടി പ്രവർത്തകനായ കൊവിഡ് ബാധിതൻ പാലക്കാട്, ഷോളയൂർ, പെരുമ്പാവൂർ, ആലുവ, മൂന്നാർ, മറയൂർ, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിലും നിയമസഭ മന്ദിരത്തിലും പോയെന്നാണ് പ്രാഥമിക കണ്ടെത്തൽ. പല പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ഇവരെല്ലാം നിരീക്ഷണത്തിൽ കഴിയാൻ നിര്‍ബന്ധിതരായ അവസ്ഥയിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഔട്ട് കാലത്ത് ജനജീവിതം സുഗമമാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു. വിലക്കയറ്റം പിടിച്ച് നിര്‍ത്താനും അവശ്യ വസ്തുക്ഷാമം പരിഹരിക്കാനും വേണ്ടത് അടിയന്തര നടപടിയാണ്. 

പ്രളയകാലത്ത് സന്നദ്ധ സേന രൂപീകരിച്ചിരുന്നു. അതിപ്പോൾ നിലവിലുണ്ടോ? ഉണ്ടെങ്കിൽ പുതിയ സന്നദ്ധ സേന പ്രഖ്യാപനം എന്തിന്? ആശയക്കുഴപ്പം പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും
ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും