റാന്നിയിലെ ഇറ്റലിക്കാരുടെ മകനും മരുമകളും ആശുപത്രി വിട്ടു; ഇനി വീട്ടിൽ നിരീക്ഷണം

By Web TeamFirst Published Mar 28, 2020, 11:27 AM IST
Highlights

കേരളത്തിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്‍റെ തുടക്കം റാന്നിയിൽ നിന്നായിരുന്നു. ഇറ്റലിയിൽ നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ അംഗങ്ങളാണ് ഇപ്പോൾ രോഗവിമുക്തരായി ആശുപത്രി വിട്ടത്

കോട്ടയം : കൊവിഡ് 19 വൈറസ് ബാധയുമായി കോട്ടയത്ത് ചികിത്സയിലായിരുന്ന ദമ്പതികൾ ആശുപത്രി വിട്ടു. പരിശോധന ഫലത്തിൽ രോഗം ഭേദമായെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരെയും വീട്ടിൽ പറഞ്ഞു വിട്ടത്. ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ മകനും മരുമകളുമാണ് ഇപ്പോൾ രോഗവിമുക്തരായത്. 

ചെങ്ങളം സ്വദേശികളായ ഇവര്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. വീട്ടിലേക്ക് പറഞ്ഞ് വിട്ട ഇരുവരും കുറച്ച് നാൾ കൂടി നിരീക്ഷണത്തിൽ കഴിയും. 

അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബമാണ് ഇറ്റയിൽ നിന്ന് റാന്നിലേക്ക് വന്നതും രോഗം സ്ഥിരീകരിച്ചതും. ഇവരുടെ പ്രായമായ അച്ഛനും അമ്മയും ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ കൂട്ടാൻ നെടുന്പാശ്ശേരി എയര്‍പോര്‍ട്ടിലക്കം പോയ മകനും മരുമകൾക്കുമാണ് ദിവസങ്ങൾക്ക് ശേഷം  രോഗ ബാധ സ്ഥിരികരിച്ചത്. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!