പോത്തൻകോടിന് ആശ്വാസം: സമൂഹവ്യാപനം ഇല്ല, കടുത്ത നിയന്ത്രണം പിൻവലിച്ചു

By Web TeamFirst Published Apr 2, 2020, 9:55 AM IST
Highlights

ആളുകൾ നിരീക്ഷണത്തിൽ കഴിയണമെന്ന വ്യവസ്ഥക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. കടകൾ തുറക്കാം. 

തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ കൊവിഡ് മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്ട് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക്. കൊവിഡ് ബാധിച്ച് മരിച്ച ആൾക്ക് വൈറസ് ബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കാര്യത്തിൽ തീരുമാനം ഒന്നും ആയിരുന്നില്ല. മാത്രമല്ല ഇദ്ദേഹം ഒട്ടേറെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുക കൂടി ചെയ്തതോടെയാണ് പോത്തൻകോട് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടത്. 

പ്രദേശം പൂര്‍ണ്ണമായും അടച്ച് ആളുകളെ നിരീക്ഷണത്തിലാക്കിയ കടുത്ത നിന്ത്രണത്തിൽ ഇളവ് വരുത്താനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പോത്തൻകോടിലെയും പരിസരപ്രദേശത്തേയും ആളുകൾ നിരീക്ഷണത്തിൽ തുടരണം. പക്ഷെ അവശ്യ സാധനങ്ങൾ വിൽക്കന്ന കടകൾ തുറക്കുന്നതിന് അടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. 

തിരുവനന്തപുരം ജില്ലാ കളക്ടറാണ് അധിക നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവിറക്കിയത് . സമൂഹ വ്യാപനത്തിന്‍റെ സാഹചര്യം നിലവിൽ ഇല്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കൾക്ക് അടക്കം കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റുകൾ നേഗറ്റീവ് ആയിരുന്നു

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!