ഇറ്റാലിയൻ പൗരന്‍റെ റൂട്ട് മാപ്പ് തയ്യാർ; വർക്കലയിലും പരിസരത്തും പരിശോധന ശക്തം

By Web TeamFirst Published Mar 15, 2020, 1:22 PM IST
Highlights

കൊവിഡ് പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. നിയന്ത്രണങ്ങളും ആശങ്കകളും കാരണം തിരുവനന്തപുരം നഗരത്തിൽ ആളൊഴിഞ്ഞ സ്ഥിതിയാണ്.

തിരുവനന്തപുരം: കൊവിഡ് 19 സ്ഥിരീകരിച്ച വർക്കലയിലെത്തിയ ഇറ്റാലിയൻ പൗരന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കി. ലഭ്യമായ വിവരങ്ങള്‍ വെച്ചുള്ള മാപ്പാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഏറെ പ്രയാസപ്പെട്ടാണ് ഇറ്റാലിയിൻ പൗരന്‍റെ സഞ്ചാര പാത തയ്യാറാക്കിയത്. അതനുസരിച്ചുള്ള പരിശോധന ആരോഗ്യവകുപ്പ് വർക്കലയിലും പരിസരപ്രദേശങ്ങളിലും ശക്തമാക്കി. വർക്കലയിൽ നാളെ പ്രത്യേക യോഗം ചേരും. 

കൊവിഡ് പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. നിയന്ത്രണങ്ങളും ആശങ്കകളും കാരണം തിരുവനന്തപുരം നഗരത്തിൽ ആളൊഴിഞ്ഞ സ്ഥിതിയാണ്. മാളുകൾ അടച്ചിടണമെന്ന് ഇന്നലെ കളക്ടർ പറഞ്ഞത് രാത്രി മുഖ്യമന്ത്രി തിരുത്തിയെങ്കിലും മാളുകൾ അടഞ്ഞുകിടക്കുകയാണ്. കടകളിൽ ആളുകൾ നന്നെ കുറവാണ്. റോഡുകൾ ഏറെക്കുറെ വിജനമാണ്. പൊതുവാഹനങ്ങളിലും ചുരുക്കം യാത്രക്കാർ മാത്രമാണ് ഉള്ളത്. അതിനിടെ, പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ പൊന്മുടിയിൽ ഗവർണ്ണർ കുടുംബസമേതം താമസത്തിനെത്തി.

Also Read: രാജ്യത്ത് അതീവ ജാഗ്രത; കൊവിഡ് ബാധിതരുടെ എണ്ണം നൂറായി, മഹാരാഷ്ട്രയിൽ 15 പുതിയ കേസുകൾ | Covid Live Updates

നിയന്ത്രണങ്ങൾക്കിടെയാണ് മൂന്ന് ദിവസത്തെ താമസത്തിനായി ഗവർണ്ണർ ഇന്നലെ പൊന്മുടിയിലെത്തിയത്. ഭാര്യയും രാജ്ഭവനിലെ നാല് ജീവനക്കാരും ഒപ്പമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് പൊന്മുടിയിലേക്കുള്ള പ്രവേശനം ദിവസങ്ങൾക്ക് മുമ്പ് വിലക്കിയിരുന്നു. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവർണ്ണറും ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഗവർണ്ണറുടെ പൊന്മുടി യാത്ര.

Also Read: കേരളം കൊവിഡ് ജാഗ്രതയിൽ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉല്ലാസ യാത്ര പൊൻമുടിയിൽ

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!