കൊവിഡ് മരണം: പോത്തൻകോട് മേഖലയിലെ മുഴുവൻ ജനങ്ങളും മൂന്നാഴ്ച സ്വയം നിരീക്ഷണത്തിൽ

By Web TeamFirst Published Mar 31, 2020, 12:12 PM IST
Highlights

വിദേശത്ത് നിന്ന് വന്നവരും കാസര്‍കോട് പോലെ ധാരാളം കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് വന്നവരും 1077 എന്ന നമ്പറിൽ കോൾ സെന്‍ററുമായി അടിയന്തരമായി ബന്ധപ്പെടണം. 

തിരുവനന്തപുരം: കൊവിഡ് ബാധിതനായ പ്രദേശവാസി മരണപ്പെട്ടത്തിന് പിന്നാലെ പോത്തൻകോട് കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. പോത്തൻകോട്, മാണിക്കൽ,മംഗലപുരം, വെമ്പായം തുടങ്ങിയ എല്ലാ പഞ്ചായത്തുകളിലേയും മുഴുവൻ ആളുകളും അടുത്ത മൂന്നാഴ്ച പുറത്തിറങ്ങാതെ കർശനമായ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. പോത്തൻകോട്, മാണിക്കൽ,മംഗലപുരം, വെമ്പായം തുടങ്ങിയ എല്ലാ പഞ്ചായത്തുകളിലും അടുത്ത മൂന്നാഴ്ച ജനം പുറത്തിറങ്ങരുത്. 

പോത്തൻകോട് പഞ്ചായത്ത്, പോത്തൻകോടുമായി അതിർത്തി പങ്കിടുന്ന സമീപ പഞ്ചായത്തുകളുടെ മൂന്ന് കി.മി ചുറ്റളവിലും,  അരിയോട്ട്കോണം, മേലേമുക്ക് പ്രദേശങ്ങളിലും അടുത്ത രണ്ടാഴ്ച ജനങ്ങൾ പൂർണമായും സ്വയം നിരീക്ഷണത്തിൽ കഴിയണം. ഈ പഞ്ചായത്തുകളിൽ ഉടനെ സമ്പൂ‍ർണ ശുചീകരണം നടത്തും. അടിയന്തരസാഹചര്യം നേരിടുന്നതിനായി പോത്തൻകോട് കൺട്രോൾ റൂം തുറക്കും. പോത്തൻകോട് പ്രദേശത്ത് പൊലീസ് ഇന്ന്  റൂട്ട് മാര്ച്ച് നടത്തും. 

മരണപ്പെട്ട ആളുമായി ഇടപ്പെട്ട ആളുകൾ എല്ലാം വീടുകളിൽ പ്രത്യക നിരീക്ഷണത്തിന് വിധേയരാകണം. അടിയന്തരസാഹചര്യം നേരിടുന്നതിനായി പോത്തൻകോട് കൺട്രോൾ റൂം തുറക്കും. പോത്തൻകോട് പ്രദേശത്ത് പൊലീസ് ഇന്ന്  റൂട്ട് മാര്ച്ച് നടത്തും. 

അതിനി‌‌‌ടെ കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തൻകോട്  ഒരാൾ മരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പോലീസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. 

സംസ്ഥാനത്ത് രണ്ടാമത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത പോത്തൻകോടും പരിസരത്തും ഫെബ്രുവരി അവസാന വാരത്തിന് ശേഷം കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നും എത്തിയവർ റിപ്പോർട്ട് ചെയ്യണം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗിയുടെ റൂട്ട് മാപ്പ് അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം തുടരുകയാണ്. വിദേശത്ത് നിന്ന് വന്നവരും കാസര്‍കോട് പോലെ ധാരാളം കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് വന്നവരും 1077 എന്ന നമ്പറിൽ കോൾ സെന്‍ററുമായി അടിയന്തരമായി ബന്ധപ്പെടണമെന്നാണ് ആവശ്യം. പോത്തൻകോടും സമീപ പഞ്ചായത്തുകളിലും ഇത് ബാധകമായിരിക്കും. 

തുടര്‍ന്ന് വായിക്കാം: ജുമാ, കല്ല്യാണം, മരണാനന്തര ചടങ്ങ് മുതൽ പിടിഎ യോഗം വരെ; പോത്തന്‍കോട്ടെ കൊവിഡ് രോഗി പോയ വഴി...

മരിച്ച കൊവിഡ് ബാധിതന്‍റെ റൂട്ട് മാപ്പിലെ ആശയക്കുഴപ്പം തുടരുന്നതിനാ പോത്തൻകോട് പ്രദേശം പൂര്‍ണ്ണമായും അടച്ചിടുന്നത്. ആരൊക്കെ കൊവിഡ് ബാധിച്ചു മരിച്ച അബ്ദുൾ അസീസുമായി ഇടപെട്ടു എന്നു വ്യക്തമല്ലാത്തതിനാലും ഇദ്ദേഹത്തിന് എങ്ങനെ രോഗം വന്നുവെന്ന കാര്യം കണ്ടെത്താൻ സാധിക്കാത്തതിനാലും  പ്രദേശത്തെ മുഴുവൻ പേരും നിരീക്ഷണത്തിൽ പോകണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത് .

വൈറസ് ബാധിതനുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണ സന്നദ്ധരായി സ്വയം മുന്നോട്ട് വരണം. അതല്ലാതെ മറ്റ് വഴിയില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ പുറത്തു വിട്ട അബ്ദുൾ അസീസിൻ്റെ റൂട്ട്മാപ്പിൽ പിശകുണ്ടോ എന്ന് പരിശോധിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: കൊവിഡ് മരണം: ഗോകുലം മെഡി.കോളേജിലെ 12 പേർ നിരീക്ഷണത്തിൽ...

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

click me!