ശനിയും ഞായറും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്

By Web TeamFirst Published Apr 23, 2021, 2:49 PM IST
Highlights

എല്ലാ സ്ഥലങ്ങളിലും പരിശോധന കർക്കശമാക്കാനാണ് തീരുമാനം, പ്ലസ്ടു പരീക്ഷ ഉണ്ടാകും. മറ്റ് പരീക്ഷകളില്ല. കൊവിഡ് വാക്സിൻ എടുക്കാൻ പോകാം. വളരെ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം.

തിരുവനന്തപുരം: അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴിച്ച് എല്ലാ കടകളും നാളെയും മറ്റന്നാളും അടക്കണമെന്ന് സർക്കാർ. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ഏർപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനാണ് കർശനനിയന്ത്രണം.  

നാളെയും മറ്റന്നാളുമുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ:

  • പാൽ പച്ചക്കറി പലവൃഞ്ജനം എന്നിവ വിൽക്കുന്ന വിൽക്കുന്ന കടകൾ തുറക്കാം.   
  • ഹോട്ടലുകളും റസ്റ്റോറന്റുുകളും തുറക്കാം, പക്ഷെ ഇരുന്ന് കഴിക്കാൻ പാടില്ല. പാഴ്സൽ മാത്രം.
  • തുണിക്കടകൾ, ജുവലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങി മറ്റൊരുകടയും തുറക്കില്ല.  
  • കെഎസ്ആർടിസി ബസ്, ട്രെയിൻ ദീർഘദൂരസർവീസുകൾ നടത്തും. എന്നാൽ നിയന്ത്രണങ്ങളുണ്ടാകും.
  • ഓട്ടോ ടാക്സി എന്നിവ അത്യാവശ്യആവശ്യത്തിന് മാത്രം ഉണ്ടാകും.
  • നേരത്തെ നിശ്ചയിച്ച കല്യാണം ഗൃഹപ്രവേശം തുടങ്ങിയവ പരമാവധി ആളെ കുറച്ച് നടത്താം.
  • സർക്കാർ ഓഫിസുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
  • സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചറിയിൽ കാർഡ് കാണിച്ചാൽ ഓഫീസിൽ പോകാം.
  • 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനികൾക്കും വ്യവസായങ്ങൾക്കും തുറക്കാം.  

എല്ലാ സ്ഥലങ്ങളിലും പരിശോധന കർക്കശമാക്കാനാണ് തീരുമാനം, പ്ലസ്ടു പരീക്ഷ ഉണ്ടാകും. മറ്റ് പരീക്ഷകളില്ല. കൊവിഡ് വാക്സിൻ എടുക്കാൻ പോകാം. വളരെ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം.  ഇന്റ‌ർനെറ്റ് ടെലികോം സേവനദാതാക്കൾക്കും ഇളവുണ്ട്.

click me!