കൊവിഡ് 19: സപ്ലൈക്കോ അടക്കില്ല, ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കും

Published : Mar 21, 2020, 04:26 PM IST
കൊവിഡ് 19: സപ്ലൈക്കോ അടക്കില്ല, ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കും

Synopsis

ജനതാകർഫ്യൂ ജനജാഗ്രതാ ദിനമായി ആചരിക്കുന്നതിനാൽ ഞായറാഴ്ച ( മാർച്ച് 22) വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല.

തിരുവനന്തപുരം: കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങലുണ്ടെങ്കിലും സപ്ലൈക്കോ വിതരണ കേന്ദ്രം അടക്കില്ലെന്നും ഭക്ഷ്യവസ്തുക്കൾ അവശ്യാനുസരണം ലഭിക്കുമെന്ന് സിഎംഡി. കോവിഡ് 19 യുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച ശുചിത്വ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് തിരക്ക് ഒഴിവാക്കി ഭക്ഷ്യവസ്തുക്കൾ വാങ്ങണമെന്നും  സിഎംഡി പിഎം അലി അസ്ഗർ പാഷ നിർദ്ദേശിച്ചു. ജനതാകർഫ്യൂ ജനജാഗ്രതാ ദിനമായി ആചരിക്കുന്നതിനാൽ ഞായറാഴ്ച ( മാർച്ച് 22) വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല.വരും ദിവസങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന സമയംക്രമം പാലിച്ച് വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ലഭിച്ചു, വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി; സ്വർണക്കൊള്ളയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം