
പത്തനംതിട്ട: കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങളോടെ പത്തനംതിട്ടയിൽ മൂന്ന് പേരെക്കൂടി ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരിലൊരാൾ അമേരിക്കയിൽ നിന്നെത്തിയതും മാറ്റൊരാൾ പൂനെയിൽ നിന്ന് വന്നതുമാണ്. ഇതോടെ
മൊത്തം 19 പേരാണ് ആശുപത്രി ഐസൊലേഷനിൽ കഴിയുന്നത്. സംസ്ഥാനത്ത് ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരികരിച്ചതോടെ സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കുന്നില്ല. സർക്കാർ ഓഫീസുകൾ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങൾ ക്ലബുകൾ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടാനാണ് തീരുമാനം. കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കു.
വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളാ അതിർത്തികളഞ്ഞുതുടങ്ങി. വയനാട്ടിലിന്നും ദീർഘദൂര സർവീസുകൾ എല്ലാം നിലച്ചു. ചെക്പോസ്റ്റിലൂടെ അവശ്യ വാഹനങ്ങൾ മാത്രമാകും ഇനി കടന്നുപോകുക . കർണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ബസുകളില്ല. ഇന്ന് രാത്രിയോടെ പൂർണ നിയന്ത്രണം നിലവിൽ വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam