ആലപ്പുഴയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ 3 പേർക്ക്; മുംബൈയിൽ നിന്ന് എത്തിയവര്‍

Published : May 24, 2020, 05:24 PM ISTUpdated : May 24, 2020, 05:34 PM IST
ആലപ്പുഴയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ 3 പേർക്ക്; മുംബൈയിൽ നിന്ന് എത്തിയവര്‍

Synopsis

മുംബൈയിൽ നിന്നും മടങ്ങിയെത്തിയ കുടുംബത്തിലെ മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തകഴി സ്വദേശികളാണ് ഇവർ. അബുദാബിയിൽ നിന്നെത്തിയ ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് 4 പേ‌‌‍‌ർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രോഗം സ്ഥിരീകരിച്ച നാലാമൻ അബുദാബിയിൽ നിന്നും മടങ്ങിയെത്തയ ആളാണ്.

മുംബൈയിൽ നിന്നും മടങ്ങിയെത്തിയ കുടുംബത്തിലെ മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തകഴി സ്വദേശികളാണ് ഇവർ. മാതാപിതാക്കളും മകനും അടങ്ങുന്ന കുടുംബം മെയ് 22ന് ട്രെയിൻ മാർഗമാണ് എറണാകുളത്തെത്തിയത്. തുടർന്ന് വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

അബുദാബിയിൽ നിന്ന് മെയ് 17ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവാവാണ് കൊവിഡ് സ്ഥിരീകരിച്ച നാലാമത്തെ ആൾ. ചേർത്തല താലൂക്ക് സ്വദേശിയായ ഇയാൾ ഹോം ക്വാറൻ്റീനിൽ ആയിരുന്നു.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നാല് പേരെയും മെഡിക്കൽ കോളേജ് ആശുപത്രയിലേക്ക് മാറ്റി. നിലവിൽ 16 പേരാണ് ആലപ്പുഴ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. നിലവിൽ 4349 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്.

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു