ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം പൂർണമായി ഉപേക്ഷിച്ചു, ചടങ്ങിന് 5 പേർ മാത്രം

Published : Apr 15, 2020, 12:23 PM IST
ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം പൂർണമായി ഉപേക്ഷിച്ചു, ചടങ്ങിന് 5 പേർ മാത്രം

Synopsis

താന്ത്രിക ചടങ്ങുകൾ മാത്രമായിട്ടാകും ഇത്തവണ തൃശ്ശൂർ പൂരം നടത്തുക. ക്ഷേത്രത്തിനുള്ളിൽ അഞ്ച് പേർ മാത്രമേ ഉണ്ടാകൂ. പൂരം എക്സിബിഷനുകളോ, അനുബന്ധപൂരങ്ങളോ അങ്ങനെ ഒന്നും ഇത്തവണ ഉണ്ടാകില്ല. 

തൃശ്ശൂർ: ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇത്തവണ തൃശ്ശൂർ പൂരം ഉപേക്ഷിച്ചു. ചരിത്രത്തിലാദ്യമായിട്ടാണ് പൂരം പൂർണമായും ഉപേക്ഷിക്കുന്നത്. ചടങ്ങായി പോലും പൂരം നടത്തേണ്ടതില്ലെന്നാണ് ഭാരവാഹികള്‍ ധാരണയിലെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് തൃശ്ശൂരിൽ ചേർന്ന മന്ത്രിതലയോഗത്തിലാണ് തീരുമാനം. മന്ത്രിമാരുടെ തീരുമാനത്തോട് 100 ശതമാനവും യോജിക്കുന്നതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വ്യക്തമാക്കി.

ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. മെയ് 2 നാണ് തൃശ്ശൂർ പൂരം നടക്കേണ്ടിയിരുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയതോടെ പൂരത്തിന്‍റെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുളള തീരുമാനം. ഇത് പോലും വേണ്ടെന്നാണ് ഇപ്പോൾ ധാരണയിലെത്തിയിരിക്കുന്നത്.

PREV
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം