കൊവിഡ് 19 : എട്ട് ദിവസം കറങ്ങാത്ത വഴികളില്ല; പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പിൽ ആശങ്ക

Web Desk   | Asianet News
Published : Mar 26, 2020, 09:54 AM ISTUpdated : Mar 26, 2020, 09:56 AM IST
കൊവിഡ് 19 : എട്ട് ദിവസം കറങ്ങാത്ത വഴികളില്ല; പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പിൽ ആശങ്ക

Synopsis

ദുബൈയിൽ നിന്ന് 13 ന് നാട്ടിലെത്തിയ ഇയാൾ 21 നാണ് നിരീക്ഷണത്തിന് വിധേയനായത് 

പാലക്കാട്: കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് കാരാക്കുറുശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ് കണ്ടെത്താനാകാതെ നട്ടം തിരി‍ഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍. ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾ ദിവസങ്ങളോളമാണ് നാട്ടിൽ അങ്ങിങ്ങ് കറങ്ങി നടന്നത്. 

കഴിഞ്ഞ 13 നാണ് കാരാക്കുറിശ്ശി സ്വദേശി നാട്ടിലെത്തുന്നത്. നിരീക്ഷണത്തിന് വിധേയനാകുന്നത് 21 നും. ബന്ധുവീടുകളിൽ അടക്കം നിരവധിയിടങ്ങളിൽ ഇയാൾ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാലക്കാട് കാരക്കുറിശ്ശിൽ നിന്നും മലപ്പുറത്തേക്കും ഇതിനിടെ പോയി വന്നു.  

യാത്രാ മാര്‍ഗ്ഗങ്ങളും സമ്പ‍ക്കപ്പട്ടികയും തയ്യാറാക്കൽ അതീവ ദുഷ്കരമാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും പറയുന്നത്. കൂടുതൽ പേരിലേക്ക് വൈറസെത്താനുള്ള സാധ്യതയുള്ളതിനാൽ സമ്പര്‍ക്കപ്പട്ടിക എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള പരിശ്രമാണ് ഇപ്പോൾ നടക്കുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക   

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം