
തിരുവനന്തപുരം: ലോക് ഡൗണിന്‍റെ ഭാഗമായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവര്‍ക്ക് സഹായ ഹസ്തവുമായി യുവാക്കളുടെ സംഘം സജ്ജമായി. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡാണ് സൗകര്യം ഒരുക്കുന്നത്. അവശ്യ സാധനങ്ങളോ മരുന്നോ ആവശ്യമായവരെ സഹായിക്കാനാണ് യുവാക്കളുടെ സംഘം തയ്യാറായി നിൽക്കുന്നത്.
തിരുവനന്തപുരം നഗരം 7012864879, 7907130721 ആറ്റിങ്ങൽ 9746109031, 9037521894 , നെയ്യാറ്റിൻകര 8089897362, 9946004271,നെടുമങ്ങാട് നഗരസഭാ പരിധി 9526347107, 9995977575 എന്നിവിടങ്ങളിലാണ് തുടക്കത്തിൽ സേവനം ലഭ്യമാകുക.
സര്‍ക്കാരിന്‍റെ സുരക്ഷാ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ച് മാസ്കും കയ്യുറകളും ധരിച്ചാണ് വളന്‍റിയര്‍മാര്‍ സേവനത്തിന് എത്തുന്നത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam