
തിരുവനന്തപുരം: കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക് ഡൗൺ പൂര്‍ണ്ണമായും പാലിക്കുന്നതിന്‍റെ ഭാഗമായി വിശ്വാസികൾ പള്ളികളിലേക്ക് എത്തരുതെന്ന് ലത്തീൻ അതിരൂപത. ദേവാലയത്തൽ പ്രവേശിക്കുന്നത് വിലക്കി സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങൾ പാലിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ സര്‍ക്കുലറാണ് ലത്തീൻ അതിരുപത ഇടവക വികാരികൾക്ക് നൽകിയിട്ടുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവര്‍ ക്വാറന്‍റൈൻ ലംഘിക്കരുത്. അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾക്കിടയിൽ നിന്ന് ഉണ്ടായ നിയമ ലംഘനങ്ങൾ ഇനി ആവര്‍ത്തിക്കരുതെന്ന നിര്‍ദ്ദേശവും സര്‍ക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രോഗ ഭീതിയിൽ നിന്ന് കൈകയറാൻ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങൾ പാലിക്കാൻ വിശ്വാസികൾ തയ്യാറാകണം, ഇടവക വികാരികൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ആവശ്യപ്പെട്ടു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam