കൊവിഡ് ആന്റിജൻ പരിശോധനയ്ക്കുള്ള മാർഗനിർദേശം പുറത്തിറങ്ങി; പരിശോധന മൂന്ന് വിഭാ​ഗങ്ങളിലായി തിരിച്ച്

Web Desk   | Asianet News
Published : Jul 02, 2020, 08:27 PM ISTUpdated : Jul 02, 2020, 09:29 PM IST
കൊവിഡ് ആന്റിജൻ പരിശോധനയ്ക്കുള്ള മാർഗനിർദേശം പുറത്തിറങ്ങി; പരിശോധന മൂന്ന് വിഭാ​ഗങ്ങളിലായി തിരിച്ച്

Synopsis

രോഗലക്ഷണങ്ങൾ ഉള്ളവർ ആന്റിജൻ പരിശോധനയിൽ കൊവിഡ് പോസറ്റീവ് ആയാൽ  സ്ഥിരീകരണ പരിശോധന വേണ്ട. രോഗലക്ഷണം ഇല്ലാത്തവർ പോസിറ്റീവ് ആയാൽ പിസിആർ ടെസ്റ്റ് നടത്തണമെന്നും മാർ​ഗനിർദ്ദേശത്തിലുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആന്റിജൻ പരിശോധനയ്ക്കുള്ള മാർഗനിർദേശം പുറത്തിറങ്ങി. ആളുകളെ മൂന്ന് വിഭാ​ഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തുക. മൂന്ന് വിഭാഗങ്ങളിൽ നിന്നും നിശ്ചിതക്രമത്തിലല്ലാതെ ആളുകളെ പരിശോധനയ്ക്കായി തെരഞ്ഞെടുക്കും.

വിമാനങ്ങളിൽ എത്തുന്നവരെയാണ് ആന്റിജൻ പരിശോധനയ്ക്കുള്ള ഒന്നാമത്തെ വിഭാ​ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെന്റിനൽ സർവ്വേയുടെ ഭാ​ഗമായിട്ടാണ് രണ്ടാമത്തെ വിഭാ​ഗം. ശ്വാസകോശരോദ​ഗികൾ, ആരോ​ഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ തുടങ്ങിയവരാണ് ഈ വിഭാ​ഗത്തിൽ ഉൾപ്പെടുക. കണ്ടെയിൻമെന്റ് സോണിൽ പെട്ട ആരോ​ഗ്യപ്രവർത്തകർ, രോ​ഗികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയവരാണ് മൂന്നാമത്തെ വിഭാ​ഗം. 

രോഗലക്ഷണങ്ങൾ ഉള്ളവർ ആന്റിജൻ പരിശോധനയിൽ കൊവിഡ് പോസറ്റീവ് ആയാൽ  സ്ഥിരീകരണ പരിശോധന വേണ്ട. രോഗലക്ഷണം ഇല്ലാത്തവർ പോസിറ്റീവ് ആയാൽ പിസിആർ ടെസ്റ്റ് നടത്തണമെന്നും മാർ​ഗനിർദ്ദേശത്തിലുണ്ട്. 

Read Also: ഉറവിടമറിയാത്ത കൊവിഡ് കേസുകൾ വർധിക്കുന്നു; തിരുവനന്തപുരം ന​ഗരം കർശന നിയന്ത്രണത്തിലേക്ക്...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യക്തികൾ ചെയ്യുന്ന വോട്ടിന് മതമില്ല,സംഘടനയല്ല വോട്ട് ചെയ്യുന്നത്,അത് ജനാധിപത്യത്തിന്‍റെ ഭാഗമാണ്,എസ് ഡിപിഐ പിന്തുണയെ ന്യായികരിച്ച് കെവി തോമസ്.
രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല