രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു, കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകൾ

Published : May 26, 2025, 01:57 PM IST
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു, കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകൾ

Synopsis

നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ദില്ലി: വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകൾ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്.  305 പേർ രോ​ഗമുക്തരായി. പരിശോധനകൾ നടക്കുന്നതിനാലാണ് കേരളത്തിൽ കേസുകളുടേയും എണ്ണം കൂടുന്നത്. കേരളത്തില് കൊവിഡ് കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടും പരിശോധനകൾ നടക്കുന്നത് കൊണ്ടുമാണ് കേസുകൾ ഉയരുന്നത് 20 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇപ്പോഴും കേസുകളൊന്നും റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടില്ല. 

പ്രധാനപ്പെട്ട കാര്യങ്ങൾ

ദക്ഷിണേഷ്യയിൽ കൊവിഡ് കേസുകളിലുണ്ടായ വർധനവിന് കാരണം ജെ എൻ 1 വേരിയന്‍റ് (ഓമിക്രോണിന്‍റെ ഒരു ഉപ-വേരിയന്‍റ്) വ്യാപിക്കുന്നതാണ്. ഈ വേരിയന്‍റ്  വളരെ സജീവമാണെങ്കിലും ലോകാരോഗ്യ സംഘടന (WHO) ഇതുവരെ ഇതിനെ ആശങ്കാജനകമായ വേരിയന്‍റായി തരംതിരിച്ചിട്ടില്ലെന്ന് വിദഗ്ധർ പറഞ്ഞു. സാധാരണയായി ലക്ഷണങ്ങൾ അത്ര ഗുരുതരമല്ലാത്തതും അണുബാധയേറ്റവർ നാല് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്നവരുമാണ്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയാണ് ചില സാധാരണ ലക്ഷണങ്ങൾ.

ആശങ്ക വേണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊവിഡിന്റെ താരതമ്യേന വീര്യം കുറഞ്ഞ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകളാണ് ഇപ്പോൾ പടരുന്നത്. സാമുഹ്യപരമായി ആർജ്ജിച്ച രോഗപ്രതിരോധ ശേഷി ഗുരുതര രോഗം തടയുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രായമാവരെയും ശ്വാസകോശരോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
'ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യം': കോടതിയോട് ബഹുമാനമെന്ന് സത്യൻ അന്തിക്കാട്