Latest Videos

കൊച്ചിയിൽ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Aug 1, 2020, 7:02 PM IST
Highlights

ഇന്നലെ രാത്രി ബഷീർ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബഷീറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 

കൊച്ചി: കുഴഞ്ഞുവീണു മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫോർട്ട്‌ കൊച്ചി തുരുത്തി സ്വദേശി കെ എ ബഷീർ (62) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് രോ​ഗം സ്ഥിരീകരിച്ചത്. 

ഇന്നലെ രാത്രി ബഷീർ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബഷീറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.  വീടിരിക്കുന്ന സ്ഥലം കണ്ടെയ്‌ൻമെൻറ് സോൺ ആയതിനാൽ ബഷീർ 13 ദിവസമായി പുറത്ത് പോയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

തൃശൂരിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് മരിച്ച ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശ കാൻസർ രോഗിയായിരുന്ന ഇദ്ദേഹത്തിന് മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിൽ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്കും കൊവിഡ് പോസിറ്റീവെന്ന് റിപ്പോർട്ട് വന്നു. വാണിയംകുളം സ്വദേശിയായ സിന്ധു(34)വിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സിന്ധു പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. 

Read Also: 'അതീവ ദുഃഖകരമായ വാർത്ത..'; കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി...
 

click me!