
തൃശ്ശൂർ: കാട്ടകാമ്പലിൽ പഞ്ചായത്തംഗം ഉൾപ്പടെ മൂന്നു പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളോടും പഞ്ചായത്തംഗവുമായി സമ്പർക്കം പുലർത്തിയ ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.
ജൂലൈ 30 ന് പഞ്ചായത്ത് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പഞ്ചായത്ത് അംഗം പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം ഈ മാസം എട്ടിന് ആന്റിജൻ പരിശോധന നടത്തും. നിലവിൽ പഞ്ചായത്ത് അംഗവുമായി സമ്പർക്കം ഇല്ലാത്ത ജീവനക്കാരെ വെച്ച് പഞ്ചായത്തിലെ പ്രവർത്തനം നടക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ അറിയിച്ചിരിക്കുന്നത്.
Read Also: കൊവിഡ് 19; വ്യാജ മരുന്നുകളുടെ പുറകെ പോകരുത്; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam