ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനം ഡോ ആശ കിഷോർ താത്കാലികമായി ഒഴിഞ്ഞു

Published : Aug 05, 2020, 04:27 PM IST
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനം ഡോ ആശ കിഷോർ താത്കാലികമായി ഒഴിഞ്ഞു

Synopsis

ശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് ഡോ ആശ കിഷോറിന്റെ കലാവധി കഴിഞ്ഞ മാസം 14 വരെയായിരുന്നു. ആശ കിഷോർ വിരമിക്കുന്ന 2025 വരെ കാലാവധി നീട്ടി നൽകി ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ബോഡി നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനം ഡോ ആശ കിഷോർ താത്കാലികമായി ഒഴിഞ്ഞു. മെഡിക്കൽ സൂപ്രണ്ട് ഡോ സഞ്ജീവ് തോമസിനാണ് പകരം ചുമതല. ഡോ ആശ കിഷോറിന് ഡയറക്ടർ സ്ഥാനത്തെ കാലാവധി നീട്ടികൊടുത്തുള്ള ഉത്തരവ് കഴിഞ്ഞ ദിവസം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു.

ശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് ഡോ ആശ കിഷോറിന്റെ കലാവധി കഴിഞ്ഞ മാസം 14 വരെയായിരുന്നു. ആശ കിഷോർ വിരമിക്കുന്ന 2025 വരെ കാലാവധി നീട്ടി നൽകി ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ബോഡി നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഉത്തരവ് തടഞ്ഞു. ഇതിനിടെ ശ്രീചിത്രയിലെ തന്നെ മറ്റൊരു ഡോക്ടർ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം കാലാവധി നീട്ടിയുള്ള തീരുമാനം സിഎടി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്. ഇതോടെയാണ് ആശ കിഷോ‌ർ അവധിയിൽ പോയത്. സീനിയർ പ്രൊഫസർ തസ്തികയിലാണ് ഇവർ ഇപ്പോൾ. ശ്രീചിത്രയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഡയറക്ടറുടെ കാലവധി നീട്ടിയതെന്നും ഇതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നുമാണ് സ്ഥാപനത്തിന്റെ വിശദീകരണം.

സിഎടി ഉത്തരവിനെതിരെ ശ്രീചിത്ര ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. അതേസമയം, തന്നെ ബിജെപിയും ആർഎസ്എസുമായി ബന്ധപ്പെട്ട ചിലർ ഉന്നം വയ്ക്കുകയാണന്ന് ആരോപിച്ച് ആശ കിഷോർ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വ‌ർധന് എഴുതിയ കത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നു. പുറത്തുനിന്നുള്ള ചിലർ ഭരണകാര്യങ്ങൾ ഇടപെടാൻ ശ്രമിക്കുന്നതായും തന്നെയും സ്ഥാപനത്തെയും മോശമായി ചിത്രീകരിക്കുന്നതായുമാണ് ജൂൺ 21ന് എഴുതിയ കത്തിൽ പറയുന്നത്. 

ആശ കിഷോർ നടത്തിയ  നിയമനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് മുൻ ഡിജിപിയും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ബോഡി അംഗവുമായ സെൻകുമാർ നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നു. ചില നിയമനങ്ങളിൽ സംവരണ തത്വം പാലിച്ചില്ലെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തൽ എന്നാൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നില്ല.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൂരെയെങ്ങോ ജോലിക്ക് പോയെന്ന് കരുതി അമ്മ കാത്തിരുന്നു; ഒരാഴ്‌ചയ്ക്ക് ശേഷം നാട്ടിലെ കവുങ്ങിൻതോപ്പിൽ മകൻ്റെ മൃതദേഹം കണ്ടെത്തി
കേന്ദ്രത്തിന്‍റെ ബ്ലൂ ഇക്കോണമി നയം; ആഴക്കടലിൽ മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുങ്ങുന്നു, കേരളത്തിൽ മീൻ കിട്ടാതെയാകുമോ? ആശങ്ക!