താനൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Sep 11, 2020, 2:53 PM IST
Highlights

സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ തീവ്രപരിചരണ വിഭാഗങ്ങൾ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കി. 

താനൂര്‍: സംസ്ഥാനത്ത് ഒരാള്‍ക്കൂടി കൊവിഡ് ബാധിച്ച് മരിച്ചു. താനൂര്‍ സ്വദേശിയായ അലി അക്ബര്‍ (32) ആണ് മരിച്ചത്. അതേസമയം സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ തീവ്രപരിചരണ വിഭാഗങ്ങൾ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ ക്രിട്ടിക്കൽ കെയര്‍ വിഭാഗത്തില്‍ പരിശിലനം ലഭിച്ച വിദഗ്ധരുടെ കുറവ് വലിയ തിരിച്ചടിയാണ് . കൊവിഡ് തീവ്ര വ്യാപനം സംഭവിക്കുകയും മരണ നിരക്ക് കൂടുകയും ചെയ്താൽ സ്വകാര്യ മേഖലയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്.

പ്രായം കൂടിയ ആളുകളിലേയും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലേയും രോഗബാധ കൂടുകയാണ്. തീവ്ര പരിചരണം വേണ്ടവരുടെ എണ്ണവും കൂടി . മരണ നിരക്കും കൂടുന്നു . വരും ആഴ്ചകളും നിര്‍ണായകമാണ് .  അതുകൊണ്ട് തന്നെ തീവ്ര പരിചരണത്തിന് സ്വകാര്യ മേഖലയുടെ കൂടി സഹായം തേടണമെന്ന നിര്‍ദേശവും വിദഗ്ധ സമിതി നല്‍കിയിട്ടുണ്ട്

 
 

click me!