
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നുള്ള സർക്കാർ നിലപാടിനെ സ്വാഗതം ചെയ്ത് കുട്ടനാട്ടിലെ സ്ഥാനാർത്ഥികൾ. മൂന്നരമാസത്തേക്ക് എംഎൽഎമാർക്ക് കാര്യമായി പ്രവർത്തിക്കാൻ കഴിയില്ല. ഉപതെരഞ്ഞെടുപ്പും തദ്ദേസസ്വയംഭരണ തെരഞ്ഞെടുപ്പും താരതമ്യം ചെയ്യാൻ കഴിയില്ല. സർക്കാർ തീരുമാനം ഉചിതമാണെന്ന് യുഡിഎഫ് സ്ഥാനാർഥി ജേക്കബ് എബ്രഹാമും എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസും പ്രതികരിച്ചു.
കുട്ടനാട്,ചവറ ഉപതിരഞ്ഞെടുപ്പുുകള്‍ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗ തീരുമാനം. നാലു മാസത്തേക്ക് ജനപ്രതിനിധിയെ കണ്ടെത്താനായി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്ന പൊതുവികാരമാണ് സര്‍വകക്ഷി യോഗത്തില്‍ മൂന്ന് മുന്നണികളും സ്വീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് അനാവശ്യ സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്ന ചിന്തയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തി. കൊവിഡ് വ്യാപന സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്ന നിലപാടാണ് യോഗത്തില്‍ യുഡിഎഫ് ഉയര്‍ത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam