സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, വയനാട് സ്വദേശിയുടെ മരണം കോഴിക്കോട് മെഡി. കോളേജിൽ

Published : Aug 12, 2020, 10:05 AM ISTUpdated : Aug 12, 2020, 10:15 AM IST
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, വയനാട് സ്വദേശിയുടെ മരണം കോഴിക്കോട് മെഡി. കോളേജിൽ

Synopsis

ശ്വാസകോശാർബുദത്തിന് 20 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ (65) ആണ് മരിച്ചത്. ഖബറടക്കം കൊവിഡ് പ്രോട്ടോകോൾ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ശ്വാസകോശാർബുദത്തിന് 20 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കൊവിഡ് പോസിറ്റീവ് ആകുന്ന രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ നല്‍കുന്ന രീതി സംസ്ഥാനത്ത് ഇന്ന് മുതല്‍ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കര്‍ശന നിബന്ധനകളോടെയാണ് കൊവിഡ് രോഗികള്‍ക്ക് ചികിത്സ വീട്ടില്‍ നല്‍കുക. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമില്ലാത്ത രോഗികളുടെ ചികിത്സ വീട്ടില്‍ തന്നെയാക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പ്രായോഗികതയും മറ്റ് വശങ്ങളും പരിശോധിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. .

 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി