ബെംഗ്ലൂരുവിൽ 21 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്, കേരളത്തിൽ നിന്നെത്തുന്നവർക്ക് കർശന പരിശോധന

Published : Aug 06, 2021, 04:40 PM IST
ബെംഗ്ലൂരുവിൽ 21 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്, കേരളത്തിൽ നിന്നെത്തുന്നവർക്ക് കർശന പരിശോധന

Synopsis

ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇവര്‍ ബെംഗ്ലൂരുവിലെത്തിയിരുന്നത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 27 വിദ്യാര്ത്ഥികളെയും നിരീക്ഷണത്തിലാക്കി. 

ബെംഗ്ലൂരു: ബെംഗ്ലൂരു നിസര്‍ഗ നെഴ്സിങ്ങ് കോളേജിലെ 21 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെംഗ്ലൂരുവില്‍ വച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇവര്‍ ബെംഗ്ലൂരുവിലെത്തിയിരുന്നത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 27 വിദ്യാര്ത്ഥികളെയും നിരീക്ഷണത്തിലാക്കി. 

കര്‍ണാടകയില്‍ കോളേജുകള്‍ തുറന്നതോടെ നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് തിരിച്ചെത്തുന്നത്.കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന പരിശോധന നടത്താന്‍ കര്‍ണാടക തീരുമാനിച്ചു. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി