എം എസ് മണിയെന്നയാൾക്കാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചത്. തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് എസ്ഐടിയുടെ നോട്ടീസ്.

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ മണിക്ക് എസ്ഐടിയുടെ നോട്ടീസ്. എം എസ് മണിയെന്നയാൾക്കാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചത്. തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് എസ്ഐടിയുടെ നോട്ടീസ്. എന്നാല്‍, നോട്ടീസ് നൽകിയിട്ടില്ലെന്നാണ് മണി പറയുന്നത്.

താൻ ഡി മണിയല്ലെന്ന് എംഎസ് മണി

ശബരിമല സ്വർണ്ണക്കൊള്ളയിൽ പരാമർശിക്കപ്പെടുന്ന വിവാദ വ്യവസായി 'ഡി മണി' എന്ന എം എസ് മണിയെ ദിണ്ടിഗലിലെത്തി എസ്ഐടി ചോദ്യം ചെയ്തു. എം എസ് മണി എന്നാണ് തന്റെ പേരെന്നും താൻ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്നു എന്നുമാണ് എം എസ് മണി പറയുന്നത്. പൊലീസ് അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ബാലമുരുകന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നതെന്നും ഇയാൾ പറഞ്ഞു. ഈ മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്നു. ഈ വിവരം ചോദിക്കാനാണ് എസ്ഐടി സംഘം എത്തിയതെന്നുമാണ് മണിയുടെ വാദം. എം എസ് മണി അന്വേഷണ സംഘത്തോട് വിശദമായ മൊഴി നൽകി. എന്നാൽ ഇത് പൂർണമായും അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല.